അമിതമായി ചിന്തിക്കുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് . ഈ ശീലത്തിൽ നിന്ന് മുക്തമാകുന്നത് ഒരു ഭയങ്കര വെല്ലുവിളിയാണ്. മുൻകാല തീരുമാനങ്ങളെക്കുറിച്ചുള്ള നിരന്തരമായ സംശയങ്ങൾ. സാധ്യമായവയിൽ ഏറ്റവും മോശം സാഹചര്യങ്ങൾ നടക്കുമെന്ന് ചിന്തിക്കുക. ഓരോ തീരുമാനങ്ങൾക്ക് ശേഷവും അത് ശരിയാണോ എന്ന് ചിന്തിക്കുക തുടങ്ങിയവ അമിതമായി തുടർന്നാൽ എന്നിവ നിങ്ങളെ മാനസികമായി തളർത്തും എന്നത് ഉറപ്പാണ്. ഇത് കൂടാതെ അമിതമായി ചിന്തിക്കുന്നത് വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നിവയുമായി അടുത്ത ബന്ധമുള്ളതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ ഈ അമിത ചിന്ത മാറ്റുവാൻ ഒരു ലളിതമായ യോഗ മുദ്ര ചെയ്തു നോക്കിയാലോ? വളരെ ലളിതവും എന്നാൽ ശക്തവുമായ ഒരു മുദ്രയാണ് ആദി മുദ്ര. നാഡീവ്യവസ്ഥയെ വിശ്രമിക്കാനും മനസ്സിനെ ശാന്തമാക്കാനും വൈകാരിക സൗഖ്യം പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവിന് പേരുകേട്ടതാണ് ഈ മുദ്ര.
ചെയ്യേണ്ട വിധം
ആദി മുദ്ര പരിശീലിക്കുന്നതിന്, നിങ്ങളുടെ ചെറുവിരലിൻ്റെ അടിഭാഗത്ത് നിങ്ങളുടെ തള്ളവിരൽ സ്പർശിച്ച് മൃദുലമായി മുഷ്ടി ചുരുട്ടി വെക്കുക . നിങ്ങളുടെ കൈകൾ നിങ്ങളുടെ കാൽമുട്ടുകളിൽ വയ്ക്കുക, ആഴത്തിലുള്ളതും പൂർണ്ണ ബോധത്തോടു കൂടി ശ്വാസം എടുക്കുക. 3-5 മിനിറ്റ് നീണ്ടുനിൽക്കുന്ന സെഷനുകളിൽ ആരംഭിച്ച് ക്രമേണ അവ ദിവസേന 30 മിനിറ്റ് വരെ ഇത് നീട്ടാവുന്നതാണ്.
ഏറ്റവും മികച്ച ഫലങ്ങൾക്കായി, നിങ്ങളുടെ ധ്യാന യോഗ സെഷനുകളിൽ, സമാധാനപരവും സുഖപ്രദവുമായ അന്തരീക്ഷത്തിൽ ആദി മുദ്ര പരിശീലിക്കുക. അമിതമായ ചിന്താക്കുഴപ്പങ്ങൾക്കിടയിൽ മനസ്സിനെ ശാന്തമാക്കുന്നതിനും ആന്തരിക ശാന്തത കണ്ടെത്തുന്നതിനുമുള്ള ഒരു പാത ഇത് പ്രദാനം ചെയ്യുന്നു.
Discussion about this post