തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ പ്രതികരിക്കാതെ ജീവനക്കാർ. മൊത്തം സർക്കാർ ജീവനക്കാരിൽ പകുതിയോളം പേരും സാലറി ചലഞ്ചിൽ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രമാണ് . ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം.
കഴിഞ്ഞ തവണത്തെ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പല സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാർ ഫണ്ടിൽ തുക നൽകുന്നതിന് വിമുഖത കാണിച്ചത്.
അതേസമയം പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. ലീവ് സറണ്ടർ നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നു എന്ന പരാതിയും രൂക്ഷമാണ്.
Discussion about this post