ചെന്നൈ: വിവാഹ മോചനം സംബന്ധിച്ച വാർത്തകളിൽ പ്രതികരിച്ച് നടൻ ജയം രവിയുടെ ഭാര്യ ആരതി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹ മോചനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത് എന്ന് ആരതി പറഞ്ഞു. അദ്ദേഹവുമായി സംസാരിക്കുന്ന ശ്രമങ്ങൾ താൻ നടത്തുന്നുണ്ടെന്നും ആരതി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആരതിയുടെ പരാമർശം.
തന്റെ വിവാഹ മോചനം സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തന്റെ അറിവോ നമ്മതമോ ഇല്ലാതെയാണ് ഇതുമായി ബന്ധപ്പെട്ട് ജയം രവി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 18 വർഷത്തെ തന്റെ അനുഭവം കൊണ്ട് ഇതെല്ലാം വളരെ പരസ്പര ബഹുമാനത്തോടെയും അർഹിക്കുന്ന സ്വകാര്യതയോടെയും വേണം കൈകാര്യം ചെയ്യാൻ. ജയം രവിയുമായി നേരിട്ട് കണ്ട് കാര്യങ്ങളിൽ വ്യക്തത വരുത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം പരാജയപ്പെടുകയാണ്. തന്നെയും തന്റെ മക്കളെയും ഈ പ്രഖ്യാപനം വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. ഇതെല്ലാം മക്കളെ എങ്ങനെ ബാധിക്കും എന്നതിൽ ആശങ്കയുണ്ട്. ഒരു അമ്മയെന്ന നിലയിൽ തന്റെ ആദ്യ പരിഗണന മക്കളാണെന്നും ആരതി കൂട്ടിച്ചേർത്തു.
വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ആരതിയ്‌ക്കെതിരെ വലിയ വിമർശനവുമായി ഗായിക സുചിത്രയുൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആരതി പ്രതികരണവുമായി രംഗത്ത് എത്തിയത്.
Discussion about this post