വാഷിംഗ്ടൺ; അമേരിക്കൻ പര്യടനത്തിനിടെ ഇന്ത്യവിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യവിരുദ്ധനും ഇസ്ലാമിസ്റ്റുമായ ഇൽഹാൻ ഒമറുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. വാഷിംഗ്ടൺ ഡിസിയിലെ റേബേൺ ഹൗസ് ഓഫീസ് കെട്ടിടത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കോൺഗ്രസ് അംഗം ബ്രാഡ്ലി ജെയിംസ് ഷെർമാനാണ് ഈ മീറ്റിംഗ് നടത്തിയത്. ഇൽഹാൻ ഒമറിനെ കൂടാതെ, ഈ പ്രതിനിധി സംഘത്തിൽ സെനറ്റർ ജോനാഥൻ ജാക്സൺ, സെനറ്റർ റോ ഖന്ന, സെനറ്റർ രാജാ കൃഷ്ണമൂർത്തി, സെനറ്റർ ബാർബറ ലീ, സെനറ്റർ ശ്രീ താനേദാർ, ജീസസ് ജി. ഗാർസിയ, സെനറ്റർമാരായ ഹാങ്ക് ജോൺസൺ, ജാൻ ഷാക്കോവ്‌സ്‌കി എന്നിവരം ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി അധികാരത്തിൽ വരാനുള്ള തീവ്രശ്രമത്തിലാണെന്ന് ബിജെപി ദേശീയ വക്താവ് സഞ്ജു വർമ പറഞ്ഞു. ഈ തിടുക്കം കൊണ്ടാണ് തീവ്ര ഇസ്ലാമിസ്റ്റായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാലിസ്താനെയും കശ്മീരിനെയും പ്രത്യേക രാജ്യമാക്കുന്നതിന് തുടർച്ചയായി പിന്തുണ നൽകുന്ന അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ഇൽഹാൻ ഒമറാണ് റെഡ് സർക്കിളിലെ ഈ സ്ത്രീയെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു. ഇപ്പോൾ രാഹുൽ ഗാന്ധി ഈ അജണ്ടയ്ക്ക് അമേരിക്കയിൽ പിന്തുണ തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരാണ് ഇൽഹാൻ ഒമർ
അമേരിക്കയിലെ എംപിയാണ് ഇൽഹാൻ ഒമർ.2019 മുതൽ അവർ യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗമാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച് യുഎസ് പാർലമെന്റിൽ എത്തിയ ആദ്യ ആഫ്രിക്കൻ അഭയാർത്ഥി. ഒരു പാർലമെന്റ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരി കൂടിയാണ് അവർ. യുഎസ് പാർലമെന്റിൽ എത്തിയ ആദ്യ രണ്ട് മുസ്ലീം-അമേരിക്കൻ വനിതകളിൽ ഒരാളാണ് അവർ.2022ൽ ഇൽഹാൻ പാക് അധീന കശ്മീർ സന്ദർശിച്ചു. ഇതേ പര്യടനത്തെക്കുറിച്ചുള്ള അമേരിക്കയുടെ വാർഷിക റിപ്പോർട്ടിൽ ഇൽഹാന്റെ പര്യടനത്തിന് പാകിസ്താൻ പണം നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ 18 മുതൽ 24 വരെയുള്ള ഇൽഹാൻ ഒമറിന്റെ പര്യടനത്തിന് പാകിസ്താൻ സർക്കാർ ധനസഹായം നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മിനസോട്ടയുടെ പ്രതിനിധിയായ ഇൽഹാൻ ഒമർ , തീവ്ര ഇസ്ലാമിസ്റ്റുകളും പാകിസ്താനും പ്രചരിപ്പിക്കുന്ന അതേ നുണകൾ മുമ്പ് പലതവണ ആവർത്തിച്ചിട്ടുണ്ട്. വർഷങ്ങളായി, ഒമർ ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നു, പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള കാര്യങ്ങൾ.
ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ടയാളാണ് ഇൽഹാൻ. യുഎസ് പാർലമെന്റിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗവും അവർ ബഹിഷ്‌കരിച്ചിരുന്നു. വിദേശ വേദികളിൽ നിന്ന് ഇൽഹാൻ ഒമർ ഇന്ത്യയെ പലതവണ വിമർശിച്ചിട്ടുണ്ട്. ഇന്ത്യയെ ന്യൂനപക്ഷ വിരുദ്ധമെന്നും അവർ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ പ്രചാരണം വളരെക്കാലമായി നടക്കുന്നുണ്ടെന്ന് ഇൽഹാൻ ഒമർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ മുസ്ലീമായിരിക്കുന്നത് കുറ്റം പോലെയാണെന്ന് അവർ വിമർശിച്ചിരുന്നു.
ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പാശ്ചാത്യ ശാഖയായ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ (ഐസിഎൻഎ) സഹോദര സംഘടനയായ ഇസ്ലാമിക് റിലീഫ്, ഹെൽപ്പിംഗ് ഹാൻഡ് ഫോർ റിലീഫ് ആൻഡ് ഡെവലപ്മെന്റ് (എച്ച്എച്ച്ആർഡി) പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുമായും അവർക്ക് ബന്ധമുണ്ട്. ഇന്ത്യയിൽ നിരോധിച്ച ഗ്രൂപ്പ്. പാകിസ്താനിലെ ലഷ്‌കർ-ഇ-തൊയ്ബ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായും എച്ച്എച്ച്ആർഡിക്ക് ബന്ധമുണ്ട്.











Discussion about this post