മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായി ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹം നിർമിച്ച് മൂംബൈയിൽ നിന്നുമുള്ള ശിൽപ്പി. മുംബൈ സ്വദേശിയായ റിന്റു റത്തോട് ചോക്ലേറ്റ് ഉപയോഗിച്ച് വിഗ്രഹം പൂർത്തിയാക്കിയത്. ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, തിന, ശർക്കര എന്നിവയുപയോഗിച്ചാണ് വിഗ്രഹം നിർമിച്ചത്.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം സ്ൃഷ്ടിക്കുന്നതിനായി അർദ്ധനാരീശ്വര സങ്കൽപ്പത്തിലുള്ള ഗണേശ വിഗ്രഹമാണ് നിർമിച്ചിരിക്കുന്നത്. പരമ്പരാഗത നിമഞ്ജനങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു ഗണേശ വിഗ്രഹം എന്ന ആശയത്തിലേക്ക് എത്തിച്ചത് എന്ന റിന്റു റത്തോട് പറഞ്ഞു.
30 കിലോ ഭാരമുള്ള ഈ ഗണേശ വിഗ്രഹം പാലിൽ നിമഞ്ജനം ചെയ്യാനായാണ് തീരുമാനിച്ചിരുന്നത്. ഇതിനായി 90 ലിറ്റർ പാലാണ് ഒരുക്കിയത്. ഈ പാലിൽ നിഞ്ജനം ചെയ്തതിന് ശേഷം ഇത് പാവപ്പെട്ട കുട്ടികൾക്ക് പ്രസാദമായി നൽകുമെന്നും ശിൽപ്പി പറഞ്ഞു. 48 മണിക്കൂർ കൊണ്ടാണ് വിഗ്രഹം പൂർത്തിയാക്കിയത്.
Discussion about this post