സൗന്ദര്യവർദ്ധനവിനായി നടിമാരും നടന്മാരും ചെയ്യുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയകൾ വളരെ ചർച്ചയാവാറുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മുഖത്ത് വരുത്തി സൗന്ദര്യം വർദ്ധിപ്പിക്കാനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല ഇങ്ങ് മോളിവുഡിൽ വരെ കോസ്‌മെറ്റിക് ശസ്ത്രക്രിയ ചെയ്യുന്ന താരങ്ങളുണ്ട്. ചിലർ രഹസ്യമാക്കി വയ്ക്കുമെങ്കിലും ആരാധകരും വിമർശകരും പലപ്പോഴും മാറ്റങ്ങൾ എളുപ്പം കണ്ടുപിടിക്കും.
ഈ അടുത്ത കാലത്തായി മലയാളി നടി സംയുക്ത മേനോനും തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭവും തമ്മിലുള്ള രൂപസാദൃശ്യം എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. മലയാളത്തിൽ നിന്ന് ചുവടുമാറ്റിയ സംയുക്ത ഇന്ന് തെലുങ്കിലെ മിന്നും താരമാണ്. സംയുക്തയെ സാമന്തയെ പോലെയുണ്ടെന്നാണ് തെലുങ്ക് ആരാധകർ പറയുന്നത്. അത്രയേറെ രൂപസാദൃശ്യം ഇരുവർക്കും ഉള്ളതിനാൽ സഹോദരിമാരാണോ അതോ ബന്ധുക്കൾ വല്ലതുമാണോ എന്ന സംശയം പോലും ഉദിച്ചു.
ഇതേ കുറിച്ച് സോഷ്യൽമീഡിയയിൽ കോസ്മറ്റോളജിസ്റ്റുകൾ ചില കാര്യങ്ങൾ പറയുന്നുണ്ട്. നടിമാർ തമ്മിൽ രൂപസാദൃശ്യം തോന്നുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. മുഖ സൗന്ദര്യത്തിൽ ഗോൾഡൻ റേഷിയോ എന്നൊരു ഘടകമുണ്ട്.
ഈ അനുപാതമുള്ള മുഖങ്ങൾ ഏറ്റവും ആകർഷണമുള്ള മുഖമായി കണക്കാക്കപ്പെടുന്നു.ഇത് പ്രകാരം നെറ്റിത്തടത്തിൽ നിന്നും പുരികം വരെയുള്ള അകലവും പുരികം മുതൽ മൂക്കിന്റെ താഴെവരെയുള്ള അകലവും മൂക്കിന്റെ താഴ്ഭാഗം മുതൽ താടിവരെയുള്ള അകലവും ഏറെക്കുറെ തുല്യമാകണം. താടിയെല്ല് വി ഷെയ്പ്പിൽ അയിരിക്കണം. ജോലൈൻ കൃത്യമായിരിക്കണം. കവിളിലെ മാംസം താഴേക്ക് അധികം തൂങ്ങിനിൽക്കാൻ പാടില്ല. കൂടാതെ മേൽചുണ്ടും കീഴ്ചുണ്ടും ഏകദേശം ഒരുപോലെ ആയിരിക്കണം. ബ്യൂട്ടി സ്റ്റാൻഡേർഡ് അനുസരിച്ച് മുഖത്ത് മാറ്റം വരുത്തുന്ന് താരങ്ങൾക്കാണേ്രത ഈ രൂപസാദൃശ്യം ഉള്ളത്.
സാമന്തയുടെയും സംയുക്തയുടെയും പഴയഫോട്ടോകൾ പരിശോധിക്കുമ്പോൾ ഇരുവർക്കും ഒരുപാട് മാറ്റങ്ങൾ പ്രകടമാണെന്നും കോസ്മറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post