ലഖ്‌നൗ : ഉത്തർപ്രദേശിൽ റെയിൽവേ പാളത്തിൽ വച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് അപകടം. ദുരന്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. റെയില്‍വെ പാളത്തില്‍ വെച്ച് റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനുമാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഉമരിയ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സിതാപൂര്‍ ജില്ലയിലെ ലഹാര്‍പൂർ നിവാസികളായ മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ദമ്പതികൾ മകനുമൊത്ത് റെയിൽവേ പാളത്തിൽ വച്ച് റിയൽസ് ചിത്രീകരിക്കുന്നതിനിടയിൽ ട്രെയിൻ വന്നിടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന ദമ്പതികൾ ആയിരുന്നു മുഹമ്മദ് അഹമ്മദും നജ്‌നീനും.
Discussion about this post