ബംഗളൂരു: കർണാടകയിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ സംഘർഷം. ഗണപതി വിഗ്രഹത്തിന് നേരെ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടു. ഗണപതി വിഗ്രഹത്തിന് നേരെ കല്ലേറ് നടത്തി. സംഘർഷത്തെ തുടർന്ന് കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിട്ടു.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബദരികൊപ്പാലു ഗ്രാമത്തിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി കൊണ്ടുപോവുന്നതിനിടെയാണ് കല്ലേറുണ്ടായത്. നാഗമംഗലയിലെ പ്രധാന റോഡിലൂടെ ഘോഷയാത്ര കടന്നുപോവുന്നതിനിടെ മുസ്ലീം പള്ളിക്ക് സമീപത്ത് നിന്നും കല്ലേറുണ്ടാകുകയായിരുന്നു. ഇതാണ് വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
തുടർന്ന് പോലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഗണേശോത്സവത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.
Discussion about this post