ന്യൂഡൽഹി: ലോകത്ത് നിക്ഷേപം നടത്താൻ പറ്റിയ രണ്ട് സ്ഥലങ്ങൾ ഒന്ന് ഇന്ത്യയും മറ്റൊന്ന് അമേരിക്കയുമാണെന്ന് മുതിർന്ന ബാങ്കർ ദീപക് രേഖ്. ദീർഘകാലം റൺവേയിലായിരുന്നു ഇന്ത്യ,ഒടുവിൽ പറന്നുയർന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. 6.6 ശതമാനം വളർച്ചാ നിരക്കോടെ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് നമുക്കുള്ളത്. നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിസർക്കാരിന്റെ മൂന്നാം വരവിൽ ഒരു പ്രശ്‌നവും കാണുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റുകളിൽ ചെറിയ കുറവ് വന്നിട്ട് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത് പഴയ അതേ നിശ്ചയദാർഢ്യത്തോടെയാണെന്ന് പരേഖ് വ്യക്തമാക്കി. ഇന്ത്യയിൽ ഒരിക്കലും ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടാകില്ല, കക്ഷിഭേദമന്യേ കഴിവുള്ള നേതാക്കൾ രാജ്യത്ത് ഉയർന്നുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ ഹൗസിങ്ങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ചെയർമാനാണ് ദീപക് പരേഖ്.ന്യൂയോർക്കിൽ ഏണസ്റ്റ് & യംഗ് മാനേജ്‌മെന്റ് കൺസൾട്ടൻസി സർവീസസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയാണ് ദീപക് പരേഖ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗ്രിൻഡ്ലെയ്‌സ് ബാങ്കിലും, ചേസ് മാൻഹട്ടൻ ബാങ്കിന്റെ ദക്ഷിണേഷ്യൻ ഉപപ്രധിനിധി എന്ന പദവിയിലും അദ്ദേഹം പ്രവർത്തിച്ചു.1978ലാണ് ദീപക് എച്ച്.ഡി.എഫ്.സിയിലെത്തുന്നത്. 1985ൽ മാനേജിങ്ങ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1993ലാണ് എച്ച്.ഡി.എഫ്.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. എച്ച്.ഡി.എഫ്.സിയെ ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായി വളർത്തിയെടുത്തതിൽ അദ്ദേഹം പ്രധാന പങ്കാളിയാണ്.
Discussion about this post