തദ്ദേശ തിരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനൽ ആയിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നു, തദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രതിനിധ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി ഉള്ള സ്ഥലങ്ങളിൽ വരും കാലത്തു മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ആണ് ഫണ്ട് നൽകാത്തത്. പാലക്കാട് നഗരസഭ കേരളത്തിൽ ഒന്നാം സ്ഥാനത്താണുള്ളത്. കേരളത്തിൽ ഇനി വേണ്ടത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണ്. കേരളത്തിൽ ചിലർ വെൽഫെയർ പാർട്ടിക്ക് ഇടം നൽകുന്നു. ഇത് ബിജെപി എതിർക്കുന്നു. കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചത് തന്റെ ജീവിതത്തിൽ ആദ്യമായി കാണുന്നതാണ്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎം – കോൺഗ്രസ് ധാരണയുടെ ഇരയാണ് താനെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ഭരണ ഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന പാകിസ്താൻ തീവ്രവാദി, വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. ബിജെപി തദ്ദേശ തുരഞ്ഞെടുപ്പിൽ ടാർഗറ്റ് വെച്ചിട്ടില്ല.വികസിത കേരളം മുന്നോട്ട് വെച്ചു വോട്ട് ചോദിക്കും. ജനങ്ങൾ വോട്ട് ചെയ്യും. കേരളം വികസിക്കുന്നില്ല. വികസിച്ചു എങ്കിൽ വിദ്യാർത്ഥികൾ എന്തിനു പുറത്തു പോകുന്നു. കടം വാങ്ങി കേരളം വികസനം നടത്തുന്നു. പണം വക മാറ്റി ചിലവഴിക്കുന്നു. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കും. കിനാലൂരിൽ എയിംസ് വരണം എന്ന് എനിക്ക് പറയാൻ ആകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.











Discussion about this post