പോലീസ് ക്യാമ്പിലെ മുൻ കമാൻഡിങ് ഓഫീസർ വടുവൻചാൽ പുള്ളാട്ടിൽ രാമൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ഹിന്ദുഐക്യവേദി. ഉത്തരവാദികളെ കണ്ടെത്തി ശക്തമായ ശിക്ഷാനടപ്പടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മറ്റി അവശ്യപ്പെട്ടു. ബത്തേരി ഡിവെെഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥനായ ഫൈസലിനെതിരായാണ് ആരോപണം. ഇയാളുടെ നേതൃത്വത്തിൽ 75 ഓളം എസ്ഡിപിഐ ഭീകരർ രാമൻകുട്ടിയുടെ വീട് വളഞ്ഞ് അദ്ദേഹത്തെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹിന്ദുഐക്യവേദി ആരോപിക്കുന്നു.
രാത്രിയോടെ എത്തിയ അക്രമി സംഘം വളയുകയും ബഹളം കേട്ടെത്തിയ പരിസരവാസികളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. വീട്ടിൽ കയറി ഭീഷണി മുഴക്കിയപ്പോൾ പിൻവാതിലിലൂടെ രക്ഷപ്പെട്ട രാമൻകുട്ടിയെ, പിന്നീട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയനിലയിലാണ് പോലീസ് കണ്ടെത്തിയതെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ പറയുന്നു, കല്പറ്റ-വടുവൻചാൽ ബസിൽ യുവതിയെ രാമൻകുട്ടി ശല്യചെയ്തെന്ന് ആരോപിച്ച് ബസ് പോലീസ് സ്റ്റേഷനിൽ പോകുകയും എന്നാൽ, യുവതിക്ക് പരാതിയില്ലാത്തതിനാൽ അപ്പോൾ കേസെടുത്തില്ല. എന്നാൽ, രാത്രി യുവതി പോലീസിൽ പരാതി നൽകുകയും ഒരുപറ്റം ആളുകൾ വീട് വളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാമൻകുട്ടിക്കെതിരെ കൊലവിളി നടത്തിയും പിറ്റേന്ന് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തത്.
ആ സംഭവം ഇങ്ങനെ. ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൽപ്പറ്റയിൽ നിന്നും വടുവൻചാലിലേക്കു പോകുന്ന ബസ് സ്റ്റോപ്പിൽ നിന്നും ഒരു യുവതി കയറുകയും അവരെ ശല്യം ചെയ്തു എന്ന പരാതിയിൽ ബസ് സ്റ്റേഷനിലേക്ക് വിടുകയും ചെയ്തു. എന്നാൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ച് യുവതി തിരികെ പോയി. എന്നാൽ രാത്രി വീണ്ടും യുവതിയെ കൊണ്ട് സ്റ്റേഷനിൽ പരാതി കൊടുപ്പിച്ച് .എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിച്ചു. ബത്തേരി ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരനായ ഫൈസൽ ആണ്ഇതിന് നേതൃത്വം നൽകിയത്. മേപ്പാടി പോലീസ് ഞായറാഴ്ച അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് പരാതിക്കാരോട് പറയുകയും ചെയ്തു. പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ ധിക്കരിച്ചു ഫൈസൽ എന്ന പോലീസുകാരൻ പോലീസ് വേഷത്തിൽ തന്നെ ‘രാത്രി പത്തരയോടെഒരു സംഘം ആളുകളെ കൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ ആരോപിക്കുന്നു.
രാത്രി ഒന്നര മണി വരെ അക്രമി സംഘം രാമൻകുട്ടിയുടെ വീടിന് പരിസരത്ത് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് രാമൻകുട്ടിയെ കാണാതായത്. ഇത് തികച്ചും താലിബാൻ മോഡൽ ആൾക്കൂട്ട ആക്രമണമാണെന്നും . കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപ്പടികൾ സ്വീകരിച്ചിലെങ്കിൽ ശക്തമായ സമരപരിപ്പാടിയിലേക്ക് സംഘടനയ്ക്ക് പോകേണ്ടിവരുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി വ്യക്തമാക്കി.













Discussion about this post