രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഓടെ ഒരു വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനും തങ്ങളുടെ കടമകൾക്ക് പ്രഥമ സ്ഥാനം നൽകാനും പൗരന്മാരോട് ആഹ്വാനം ചെയ്തുകയായിരുന്നു പ്രധാനമന്ത്രി.പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്ന നിർദ്ദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ ദിനത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ കത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ പുരോഗതിക്ക് കടമകൾ നിറവേറ്റുക എന്നതാണ് പ്രധാനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നമ്മുടെ ഓരോ പ്രവൃത്തിയും ഭരണഘടനയെ ശക്തിപ്പെടുത്തുകയും ദേശീയ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയും വേണനെവ്വ്” അദ്ദേഹം എഴുതി. രാഷ്ട്രത്തോടുള്ള കൃതജ്ഞതാ ബോധം വളർത്തിയെടുക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു, “ഈ വികാരത്തോടെ ജീവിക്കുമ്പോൾ, നമ്മുടെ കടമകൾ നിറവേറ്റുന്നത് നമ്മുടെ സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു” എന്ന് കൂട്ടിച്ചേർത്തു. ഭരണഘടന തന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, അതിന്റെ “ശക്തിയും പവിത്രതയും” തന്റെ സ്വന്തം യാത്രയെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഓർമ്മിപ്പിച്ചു. “സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള എന്നെപ്പോലുള്ള ഒരു വ്യക്തിക്ക് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് നമ്മുടെ ഭരണഘടനയുടെ ശക്തിയാണെന്ന് അദ്ദേഹം വ്യക്തമാക്കി
ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെയും മോദി പരോക്ഷമായി വിമര്‍ശിച്ചു.2014-ൽ പാർലമെന്റിന്റെ പടികളിൽ വണങ്ങിയതും 2019-ൽ ഭരണഘടന നെറ്റിയിൽ വച്ചതും പോലുള്ള വ്യക്തിപരമായ ആദരവിന്റെ രണ്ട് നിമിഷങ്ങൾ ജനാധിപത്യ ആദർശങ്ങളോടുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതീകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.











Discussion about this post