ആദ്യ കാലങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ണോടിയ്ക്കുമ്പോൾ വിവരങ്ങൾ മാത്രമായിരുന്നു നമുക്ക് ലഭിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളും സമൂഹമാദ്ധ്യമങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധി ഗെയിമുകളായിരിക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണിൽപ്പെടുക. ഇതിൽ പലതും വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ വൈറൽ ആയ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഒരു നാവികൻ ബൈനോകുലറിലൂടെ നോക്കുന്ന ചിത്രമാണ് ഇത്. എന്നാൽ ഇതിൽ ഇദ്ദേഹത്തിന്റെ ഭാര്യ കൂടി ഒളിച്ചിരിക്കുന്നുണ്ട്. ഈ ഭാര്യയെ കണ്ടെത്തുകയാണ് ഗെയിം. സംഗതി എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങിനെയല്ല. ഇത് അൽപ്പം കഷ്ടമാണ്. ഈ ഗെയിം കളിച്ചവരിൽ 90 ശതമാനം പേർക്കും ഭാര്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
കാരണം വലിയ ബുദ്ധിശക്തിയുള്ളവർക്ക് മാത്രമേ ഭാര്യയെ കണ്ടെത്താൻ കഴിയുകയുള്ളൂ. 7 സെക്കന്റിലാണ് ഭാര്യയെ കണ്ടെത്തേണ്ടത്.
ഏഴ് സെക്കന്റിൽ നിങ്ങൾക്ക് ഭാര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ ഈ ചിത്രം ഒന്ന് തല തിരിച്ച് പിടിച്ച് നോക്കിയാൽ മതിയാകും. അപ്പോൾ ഒളിച്ചിരിക്കുന്ന ഭാര്യയെ കാണാം.
Discussion about this post