കൊച്ചി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി നടൻ മമ്മൂട്ടി. ദീർഘകാലമായുള്ള സുഹൃത്തായിരുന്നു യെച്ചൂരിയെന്നും വിയോഗവാർത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. സമർത്ഥനായ രാഷ്ട്രീയ നേതാവെന്നും അതിശയിപ്പിച്ച നേതാവെന്നും മമ്മൂട്ടി പറഞ്ഞു. തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തായിരുന്നുവെന്നും ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും താരം പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് സീതാറാം യെച്ചൂരിയുടെ മരണം സംഭവിച്ചത്. കുറച്ചുദിവസങ്ങളിലായി രോഗംമൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 72 ാം വയസിലാണ് അന്ത്യം.
Discussion about this post