കാസർകോട്: ഓണാഘോഷം നടക്കുന്നതിനിടെ സ്‌കൂളിൽ വച്ച് അദ്ധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. കാസർകോട് നീലേശ്വരം രാജാസ് സ്‌കൂളിലാണ് സംഭവം. ഉച്ചയോടെയാണ് സംഭവമുണ്ടായത്. പാമ്പ് അദ്ധ്യാപികയുടെ കാലിൽ കടിക്കുകയായിരുന്നു.അദ്ധ്യാപികയായ വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്.
ഉടൻ തന്നെ അദ്ധ്യാപികയെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിരീക്ഷണത്തിലാണ്. വിഷമില്ലാത്ത തരം പാമ്പാണ് വിദ്യയെ കടിച്ചതെന്നാണ് വിവരം. പാമ്പിനെ ആളുകൾ ചേർന്ന് തല്ലിക്കൊന്നു.
Discussion about this post