ബെയ്‌ജിങ് : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ സൈന്യത്തെ പിൻവലിച്ചുവെന്ന് വ്യക്തമാക്കി ചൈന. അതിർത്തി സ്ഥിതി പൊതുവെ സുസ്ഥിരമാണ്, കൂടാതെ സാഹചര്യം ഇരു രാജ്യങ്ങൾക്കുമിടയിൽ നിയന്ത്രണത്തിലാണെന്നും ചൈന വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ 75 ശതമാനവും പരിഹരിച്ചുവെന്ന എസ് ജയശങ്കറിന്റെ പ്രസ്താവന വന്നതിനു ശേഷമാണ് ചൈനയുടെ പരാമർശം എന്ന് ശ്രദ്ധേയമാണ്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ചൈനയും സമ്മതിച്ചതായും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
“സെപ്റ്റംബർ 12 ന് ഡയറക്ടർ വാങ് യി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്‌നങ്ങളിൽ അടുത്തിടെ നടന്ന കൂടിയാലോചനകളിൽ ഉണ്ടായ പുരോഗതി ഇരുപക്ഷവും ചർച്ച ചെയ്യുകയും ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള പൊതുവായ ധാരണകൾ നൽകാനും പരസ്പര ധാരണയും വിശ്വാസവും വർദ്ധിപ്പിക്കാനും ആശയവിനിമയം നിലനിർത്താനും തീരുമാനമെടുത്തു.
കിഴക്കൻ ലഡാക്കിലെ സൈനിക തർക്കം മൂലം നാലു വർഷത്തിലേറെയായി മരവിച്ച ഉഭയകക്ഷി ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള വഴിത്തിരിവിലേക്ക് ഇന്ത്യയും ചൈനയും എത്തിയോ എന്ന ചോദ്യത്തിന്, ചൈനീസ്, ഇന്ത്യൻ സൈനികർ നാല് മേഖലകളിൽ പിൻവലിഞ്ഞതായി ചൈനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2020 ജൂണിലെ ഗാൽവാൻ താഴ്‌വര ഏറ്റുമുട്ടലുകൾ ഇന്ത്യ-ചൈന ബന്ധത്തെ “മുഴുവൻ” ബാധിച്ചതായി ജനീവയിലെ ഒരു തിങ്ക്-ടാങ്കിൽ സെഷനിൽ ജയശങ്കർ പറഞ്ഞിരുന്നു . അതിർത്തിയിൽ അക്രമം നടത്തുകയും, അതിനു ശേഷം മറ്റു ബന്ധങ്ങൾ അതിൽ നിന്ന് ഒറ്റപ്പെട്ടതാണെന്ന് പറയാൻ കഴിയില്ലെന്നും ജയശങ്കർ വ്യക്തമാക്കിയിരിരുന്നു.
Discussion about this post