ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കാർഗോ കപ്പൽ സർവ്വീസ് ആരംഭിച്ചു. അഖബയിൽനിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്കാണ് പുതിയ സർവ്വീസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഉൾപ്പെടെ നാല് തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് കപ്പൽ സർവ്വീസ് നടത്തുന്നത്. ജിദ്ദ ഇസ്ലാമിക് തുറമുഖത്തെയും ഇന്ത്യയിലെ തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന സർവ്വീസ് കൂടിയാണ് ഇത്.
്ഓഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ് എന്ന കമ്പനിയാണ് പുതിയ കാർഗോ കപ്പൽ സർവിസ് ആരംഭിച്ചത്. ആർ.ജി-2 എന്ന കപ്പലാണ് സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ ഒന്നെന്ന കണക്കിൽ ആയിരിക്കും കപ്പലിന്റെ സർവ്വീസ്. അഖബയ്ക്ക് പുറമേ യുഎഇയിലെ ജബൽ അലി, ,ഈജിപ്തിലെ അൽസൊഖ്ന എന്നീ തുറമുഖങ്ങളെയും ഈ കപ്പൽ സർവ്വീസ് ഇന്ത്യയുമായി ബന്ധപ്പിക്കുന്നു.
അഖബ ഉൾക്കടൽ, ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ, അറബിക്കടൽ എന്നിവ വഴിയാണ് കപ്പലിന്റെ സഞ്ചാരം. ഇതോടെ ഈ കടലുകൾ വഴിയുള്ള ഇന്ത്യയുടെ ചരക്ക് നീക്കം കൂടുതൽ വേഗത്തിലാകും. ചെങ്കടൽ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്, വാണിജ്യ കേന്ദ്രമാണ 12.5 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ജിദ്ദ തുറമുഖം.
2,902 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് ആർ.ജി-2.
Discussion about this post