ന്യൂഡൽഹി: പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ആദ്യ നാളുകളിൽ മാലദ്വീപ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നവെന്ന് സമ്മതിച്ച് വിദേശകാര്യ മന്ത്രി മൂസ സമീർ. എന്നാൽ ഇരു രാജ്യങ്ങളും വളരെ പെട്ടെന്ന് തന്നെ തെറ്റിദ്ധാരണകൾ പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മൂസ സമീർ തന്റെ ശ്രീലങ്ക സന്ദര്ശനത്തിനിടയിലാണ്, സഖ്യ കക്ഷികളുമായി, പ്രേത്യേകിച്ച് ഇന്ത്യയും ചൈനയുമായി മാലിദ്വീപ് നല്ല ബന്ധം പുലർത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞത്.
ഇന്ത്യയുമായുള്ള ബന്ധം ചെറിയ രീതിയിലുള്ള വെല്ലുവിളികൾ നേരിട്ടതായി അദ്ദേഹം പറഞ്ഞു, പ്രത്യേകിച്ചും മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരുടെ ഒരു ചെറിയ സംഘത്തെ നീക്കം ചെയ്യാനുള്ള പ്രസിഡൻ്റ് മുയിസുവിൻ്റെ നടപടിയെ തുടർന്ന്. എന്നാൽ അത് എത്രയും പെട്ടന്ന് പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് ഇപ്പോൾ ചൈനയുമായും ഇന്ത്യയുമായും നല്ല ബന്ധമാണുള്ളത്, ഇരു രാജ്യങ്ങളും മാലിദ്വീപിനെ പിന്തുണയ്ക്കുന്നത് തുടരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post