ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഭാരതത്തിന്റേത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന ;ലക്ഷ്യത്തിലേക്ക് കുതിക്കാൻ മറ്റൊരു വമ്പൻ പദ്ധതിയുമായി വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. യുവാക്കൾ ആശയങ്ങളെ ബിസിനസാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുമുള്ള ഇൻ്ററാക്ടീവ് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഭാരത് സ്റ്റാർട്ടപ്പ് നോളജ് ആക്‌സസ് രജിസ്‌ട്രി (ഭാസ്‌കർ) കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
“സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഉപദേശകർ, സേവന ദാതാക്കൾ, റെഗുലേറ്ററി ബോഡികൾ എന്നിവയുൾപ്പെടെ സംരംഭക ആവാസവ്യവസ്ഥയിലെ പ്രധാന പങ്കാളികൾക്കിടയിൽ പ്ലാറ്റ്ഫോം ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കുകയും പരസ്പര സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യും,” സർക്കാർ വക്താവ് വ്യക്തമാക്കി.
ഒരു ബിസിനസ്സ് തുടങ്ങാൻ ധാരാളം പണം ആവശ്യമാണെന്ന ചിന്താഗതിയെ സ്റ്റാർട്ടപ്പുകൾ മാറ്റിമറിച്ചതായി മാർച്ച് 20 ന് സ്റ്റാർട്ട് അപ്പ് മഹാകുംഭ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തൊഴിലന്വേഷകനേക്കാൾ “തൊഴിൽ സൃഷ്‌ടാവ്” ആകാനുള്ള പാത തിരഞ്ഞെടുത്ത യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി യുവ സംരംഭകർ കാരണം ഇപ്പോൾ 1.46 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ വഴി , 1 ദശലക്ഷത്തിലധികം യുവാക്കൾ ജോലി ചെയ്യുന്നു എന്നും തുറന്നു പറഞ്ഞിരുന്നു.
ഇതിന് ആക്കം കൂട്ടുവാനാണ് ഇപ്പോൾ ഭാസ്കർ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) ആണ് ഈ സംരംഭത്തിൻ്റെ നോഡൽ ഏജൻസി.
Discussion about this post