ചെന്നൈ: പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററിനെതിരെ സഹപ്രവർത്തകയുടെ ലെെംഗിക ആരോപണം. ഡാൻസ് കോറിയോഗ്രാഫറായ 21 കാരിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.ജാനി മാസ്റ്ററിനെതിരെ ഇവർ പോലീസിൽ പരാതി.
സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
Discussion about this post