പത്തനംതിട്ട : ഇഷ്ടപ്പെട്ട വാഹന നമ്പറിനായി ലക്ഷങ്ങൾ മുടക്കുന്നവർ നിരവധിയാണ്. അടുത്തിടെ നടൻ പൃഥ്വിരാജ് തന്റെ ഇഷ്ട നമ്പറിനായി ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ചത് പോലും വാർത്തയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൃഥ്വിരാജ് അടക്കമുള്ള സിനിമാതാരങ്ങളെ പോലും കടത്തിവെട്ടിയിരിക്കുകയാണ് പത്തനംതിട്ടയിലെ യുവ സംരംഭകയായ നിരഞ്ജന.
ഇഷ്ടപ്പെട്ട ഫാൻസി നമ്പറിനായി നിരഞ്ജന നടുവത്ര എന്ന യുവ സംരംഭക ചെലവഴിച്ചിരിക്കുന്നത് 7.85 ലക്ഷം രൂപയാണ്. തന്റെ ലാൻഡ് റോവർ ഡിഫൻഡർ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് നിരഞ്ജന ഈ റെക്കോർഡ് തുക ചെലവഴിച്ചിരിക്കുന്നത്. വാഹന പ്രേമികളുടെ ഇഷ്ട നമ്പറായ 7777 എന്ന നമ്പറിനു വേണ്ടിയാണ് നിരഞ്ജന നടുവത്ര ഈ തുക ചിലവഴിച്ചത്.
തിരുവല്ല സ്വദേശിയായ നിരഞ്ജന നടുവത്ര ട്രേഡേഴ്സ്, എർത്തെക്സ് വെഞ്ചേഴ്സ് പ്രൈ. ലിമിറ്റഡ് എന്നീ ബിസിനസ് സ്ഥാപനങ്ങളുടെ ഡയറക്ടർ ആണ്. 1.78 കോടി രൂപയ്ക്കാണ് നിരഞ്ജന തന്റെ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരുന്നത്. വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല ആർടിഒയ്ക്ക് കീഴിൽ നടന്ന വാശിയേറിയ ലേലത്തിലാണ് 7777 എന്ന ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് നിരഞ്ജന സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post