ചെന്നൈ : രാഷ്ട്രീയപാർട്ടി രൂപീകരിച്ചതിന് പിന്നാലെ സാമൂഹ്യപരിഷ്കർത്താവ് തന്തൈ പെരിയാറിനെ മുറുകെ പിടിച്ചാണ് വിജയുടെ രാഷ്ട്രീയ യാത്ര. പെരിയാറിന്റെ 146ആം ജന്മവാർഷികത്തിൽ വിജയ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുകയും സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
ചെന്നൈ എഗ്മോറിലെ പെരിയാർ സ്മാരകത്തിൽ എത്തിയാണ് വിജയ് പുഷ്പാർച്ചന നടത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനൊപ്പം ആയിരുന്നു വിജയ് പെരിയാർ സ്മാരകത്തിൽ സന്ദർശനം നടത്തിയത്. ജാതിചിന്തയ്ക്കും അന്ധവിശ്വാസത്തിനും എതിരെ പൊരുതിയ തമിഴ് സാമൂഹ്യപരിഷ്കർത്താവാണ് പെരിയാർ. യുക്തിചിന്തയ്ക്ക് അടിത്തറയിട്ട വ്യക്തിയാണ് പെരിയാറെന്ന് വിജയ് രാവിലെ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.
സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമായ പെരിയാർ ‘ദ്രാവിഡ പ്രസ്ഥാനത്തിൻ്റെ പിതാവ്’ എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ ബ്രാഹ്മണ മേധാവിത്വത്തിനും ലിംഗ-ജാതി അസമത്വത്തിനും എതിരായ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയത്. 2021 മുതൽ തമിഴ്‌നാട് സർക്കാർ പെരിയാറിന്റെ ജന്മദിനം ‘സാമൂഹിക നീതി ദിനം’ ആയി ആഘോഷിക്കുന്നുണ്ട്.









Discussion about this post