ഹൈദരാബാദ്:കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാൽക്കൽ വീണ് അനുഗ്രഹം തേടി ആരാധകർ. താരം കുടുംബസമേതം ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് സംഭവം.
ആരാധകർ വന്ന് സുരേഷ് ഗോപിയുടെ കാലിൽ വീഴുന്നതും അനുഗ്രഹം വാങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്.സ്ത്രീകളും കുട്ടികളുമടക്കം സുരേഷ് ഗോപിയുടെ കാലിൽ വന്ന് വീഴുന്നു.ഇവരുടെ തലയിൽ കെെവച്ച് നടൻ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭവാനി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവർ നടനൊപ്പം ഉണ്ടായിരുന്നു.ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും നടനും കുടുംബവും പങ്കെടുത്തു.
Discussion about this post