കോഴിക്കോട് : ബാറ്ററി കേടായതിനെ തുടർന്ന് മുക്കത്ത് സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട് . മുക്കം കൊടിയത്തൂരിലെ ചാലില്‍ മൊബെെല്‍ ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരാഴ്ച്ചയോളമായി ഫോണിന്‍റെ ബാറ്ററിക്ക് തകരാർ ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ഫോണ്‍ ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫോണ്‍ നന്നാക്കാനായി വീട്ടുടമസ്ഥന്‍ മൊബെെല്‍ ഷോപ്പില്‍ ച്ചിരിന്നു. മൊബൈൽ ഷോപ്പ് ജീവനക്കാരന്‍ സര്‍വ്വീസിനായി ഫോണ്‍ തുറന്നതോടെ തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നും, അതിന്റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്നും മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.
Discussion about this post