ശ്രീനഗർ:ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്.24 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. 90 അംഗ നിയമസഭയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി ഈ മാസം 25നും ഒക്ടോബർ ഒന്നിനുമാണ് വോട്ടെടുപ്പ് നടക്കുക.
കർശന സുരക്ഷയാണ് പോളിങ് ബൂത്തുകൾക്ക് ഒരുക്കിയിട്ടുള്ളത്.ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുക ലക്ഷ്യമിട്ട്, ജമ്മു കശ്മീര്‍ പോലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്നു നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്.
Discussion about this post