ഷൊർണൂർ: മോഷ്ടിച്ച ബൈക്കുമായി കഞ്ചാവു കടത്തിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്.
ജൂലൈ 27 ന് വൈകിട്ടാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന തത്തമംഗലം സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. വിജു പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ബൈക്ക് തിരിച്ചെടുക്കാൻ എത്തിയ പോലീസ് കണ്ടത് കഞ്ചാവുമായി യുവതിയെയും സുഹൃത്തിനെയുമാണ്.
കഴിഞ്ഞ ദിവസം വൈകിട്ടു ഷൊർണൂർ കൊച്ചിപ്പാലത്തിന് താഴെ വച്ച് 1.2 കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. മോഷണം പോയ ബൈക്കും ഇവരിൽ നിന്നും വീണ്ടെടുത്തു. അഭിജിത്തിന്‍റെ പേരിൽ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post