ന്യൂഡൽഹി: കോവിഡ് കാരണം നടത്താൻ പറ്റാതിരുന്ന സെൻസസ് ഉടനടി ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കോവിഡ് -19 കാരണം 2020 മുതൽ നിർത്തിവച്ചിരിക്കുന്ന സെൻസസ് പ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള സർക്കാരിൻ്റെ നടപടികൾ “വളരെ വേഗം” നടപ്പിലാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. അതുപോലെ തന്നെ സർക്കാരിൻ്റെ “ഇപ്പോഴത്തെ കാലയളവിൽ” ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കാനുള്ള കേന്ദ്രത്തിൻ്റെ ആഗ്രഹവും ഷാ സ്ഥിരീകരിച്ചു.
വരാനിരിക്കുന്ന സെൻസസിൽ ജാതി രേഖപ്പെടുത്തുമോ എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ , “സെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഈ വിശദാംശങ്ങൾ എല്ലാവർക്കും അറിയാനാകുമെന്ന്” അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ പ്രകാരമുള്ള സെൻസസ് അടുത്ത വർഷം ഏപ്രിൽ മുതൽ മാർച്ച് ആദ്യം വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഹൗസിംഗ്, ഹൗസ്‌ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ഈ സമയം നടക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അപ്‌ഡേറ്റ്, ജനസംഖ്യാ കണക്കെടുപ്പ് എന്നിവ ഇതിനു സമാന്തരമായി ഫെബ്രുവരി 9 മുതൽ 28 വരെ നടക്കും.
സെൻസസ് ആരംഭിക്കുന്നതിന് 6-7 മാസം മുമ്പ് ഒരു പ്രീ-ടെസ്റ്റ് ഉണ്ടാകും. സെൻസസ് ആപ്പിലൂടെയും പോർട്ടലിലൂടെയും സ്വയം കണക്കെടുപ്പ് സൗകര്യവും ഡാറ്റ ഡിജിറ്റൽ ക്യാപ്ചറിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post