ന്യുയോർക്ക്: തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെയുണ്ടായ വാക്കി ടോക്കി സ്ഫോടന പരമ്പരയിൽ മരണസംഖ്യ 20 ആയി ഉയർന്നു. 450 ലേറെ പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബുധനാഴ്ച ഉച്ചയോടെ പൊട്ടിത്തെറിച്ചത്. പേജറുകൾക്ക് പുറമെ വാക്കീ ടോക്കികളും പൊട്ടിത്തെറിച്ചതോടെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാണ് ഹിസ്‌ബൊള്ളായും ലോകവും.
ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് സ്ഫോടന പരമ്പര മേഖലയിൽ പൂർണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന ആശങ്കകൾ ഉയരുന്നതിനിടെയാണ് യുഎൻ യോഗം ചേരുന്നത്. അതെ സമയം ഇസ്രായേൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നല്കുന്നതുമായും മറ്റും ബന്ധപ്പെട്ട് നേരത്തെ സംശയ മുനയിൽ നിൽക്കുന്ന പല സംഘടനകളും ഐക്യരാഷ്ട്ര സഭയിലുണ്ട്.
Discussion about this post