ബെയ്‌റൂട്ട്: പേജർ വാക്കി ടോക്കി തുടങ്ങിയ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ആശയവിനിമയ ഉപകരണങ്ങളെ ബോംബുകളാക്കി ഇസ്രയേൽ ചാര ഏജൻസി മൊസാദ് ലെബനോനിൽ സ്ഫോടന പരമ്പര തന്നെ അഴിച്ചു വിട്ടിരുന്നു. ഇതേ തുടർന്ന് ഏത് രൂപത്തിലും ഇസ്രായേൽ തങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിട്ടേക്കുമെന്ന് ഭയന്നാണ് ഓരോ നിമിഷവും ലെബനൻ നിവാസികളും ഹിസ്‌ബൊള്ളായും ജീവിക്കുന്നത് എന്ന് റിപ്പോർട്ട് .
പേജർ, വാക്കിടോക്കി, സോളാർ പാനൽ ബാറ്ററി, കാർ ബാറ്ററി തുടങ്ങി ആയിരക്കണക്കിന് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ ഏത് ഇലക്ട്രോണിക് ഉപകരണങ്ങളിലും മൊസാദിന്റെ ഓപ്പറേഷൻ ആവർത്തിക്കുമെന്ന് ഭീതിയുണ്ട്. ആളുകൾക്ക് മൊബൈൽ ഫോൺ തൊടാൻ പോലും ഇപ്പോൾ പേടിയാണ്. ഫ്രിഡ്‌ജ് പോലും സുരക്ഷിതമല്ല എന്നതാണ് അവസ്ഥ . സംശയാസ്പദമായ പേജറുകൾ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ലെബനീസ് സൈന്യം നശിപ്പിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭീതി അടുത്തൊന്നും ഒഴിയുമെന്ന് തോന്നുന്നില്ല .
പേജർ സ്ഫോടനത്തിൽ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്താബ അമാനിയുടെ ഒരു കണ്ണ് നഷ്ടമായിട്ടുണ്ട് . ഹിസ്ബുള്ള അംഗങ്ങളുടെ മക്കളും ബന്ധുക്കളും കൊല്ലപ്പെട്ടു. സിറിയയിലും പേജറുകൾ പൊട്ടിത്തെറിച്ച് 14 പേർക്ക് പരിക്കേറ്റിരുന്നു. എന്തായാലും ഇസ്രയേലിനെ ചാരമാക്കാൻ തുനിഞ്ഞിറങ്ങിയ ഹിസ്‌ബൊള്ള സ്വന്തം ശവക്കുഴി തോണ്ടുന്ന കാഴ്ചയാണ് ലോകം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.
Discussion about this post