ന്യൂഡൽഹി: കർഷകരുടെ ഏത് തരം പ്രശ്‌നങ്ങളുടെയും ഉത്തരം ചർച്ചയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷക സംഘടനകളുമായി നേരിട്ട് സംവദിക്കുന്നതിന് സംവാദ് സേ സമാധാനൻ (ചർച്ചകളിലൂടെ പരിഹാരം) എന്ന പേരിൽ അദ്ദേഹം ഒരു സംരംഭം ആരംഭിക്കും.
എല്ലാ ചൊവ്വാഴ്‌ചയും ആദ്യപകുതി കർഷകരുമായുള്ള കൂടിക്കാഴ്ചകൾക്കായി നീക്കിവെക്കുമെന്നും മുൻകൂർ അറിയിപ്പ് നൽകി ആർക്കും ചർച്ചയിൽ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു. കർഷക സംഘങ്ങളോടും സംഘടനകളോടും അവരുടെ പ്രശ്നങ്ങൾ താനുമായി ഉന്നയിക്കണമെന്നും ചൗഹാൻ അഭ്യർത്ഥിച്ചു.
. ഞാൻ വയലുകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും സന്ദർശിക്കാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ മുതൽ ഉച്ചഭക്ഷണം വരെ കർഷകരെയും കർഷക സംഘടനകളെയും കാണാനുള്ള സമയമായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു, “കർഷകരുമായി നേരിട്ടുള്ള ചർച്ചകളിലൂടെ പല പ്രശ്നനങ്ങൾക്കും പരിഹാരം കാണാനാകും ” ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു അപ്പോയിൻ്റ്മെൻ്റ് നിശ്ചയിച്ചുകഴിഞ്ഞാൽ, “ആരുമായും ഏത് സംഘടന വന്നാലും ഞങ്ങൾ സംസാരിക്കും”, മന്ത്രി പറഞ്ഞു.
Discussion about this post