മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പേരാണ് ഡെന്നിസ് ജോസഫിന്റെ. ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് എത്തിയ ഡെന്നിസ് ജോസഫ്, നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരക്കാഴ്ചകൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ സൂപ്പർഹിറ്റ് സൈനികളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. രണ്ട് മികച്ച നടന്മാരുടെ കരിയർ മാറ്റി അവർക്ക് ഒരു പുതിയ ജീവിതം സമ്മാനിച്ച ആളും ഡെന്നീസ് തന്നെ. മോഹൻലാലിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള എൻട്രിയായ രാജാവിന്റെ മകൻ, തകർച്ചയിൽ നിന്ന് മമ്മൂട്ടിയെ തിരികെയെത്തിച്ച ന്യൂഡൽഹിയും പിറന്നത് ഡെനീസിന്റെ തൂലികയിൽ നിന്നാണ്.
കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി ഒരു സമയം, അമേരിക്കയിലേക്ക് പോകാൻ നിന്ന ആളായിരുന്നു അന്ന് ഡെന്നീസ് ജോസഫ്. എന്നാൽ കാലം അയാളെ സിനിമാ ലോകത്തേക്കെത്തിച്ചു. 1985 ൽ ഈറൻ സന്ധ്യ എന്ന ജെസി സംവിധാനം ചെയ്ത സിനിമയിലൂടെ കരിയർ തുടങ്ങിയ ഡെന്നീസ് പിന്നാലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ നിറക്കൂട്ട്, ശ്യാമ എന്നീ ചിത്രങ്ങൾ ജോഷിക്കായി ഒരുക്കി. പിന്നാലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായി മാറി. പല മുൻനിര സംവിധായകരും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാൻ കാത്തിരുന്നു ആ മുൻനിര സംവിധയകരുടെ ഗണത്തിൽ സാക്ഷാൽ മണിരത്നത്തിന്റെ പേരും ഉണ്ടായിരുന്നു, ന്യൂ ഡൽഹി കണ്ടതിന് ശേഷമുള്ള ത്രില്ലിൽ അദ്ദേഹം ഡെന്നിസ് ജോസഫിനെ വിളിച്ചു. തന്റെ പുതിയ സിനിമയുടെ തിരക്കഥ ഒരുക്കാൻ അദ്ദേഹം ഡെന്നിസിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധയകരിൽ ഒരാൾ തനിക്ക് തന്ന ഈ അവസരം നന്നായി മുതലാക്കാൻ ഡെനീസും തീരുമാനിച്ചു. അദ്ദേഹം തിരക്കഥ എഴുതി തുടങ്ങി. എന്നാൽ തിരക്കഥ പാതി വഴിയിലെത്തിയപ്പോൾ ചില കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തിന് ആ എഴുത്ത് നിർത്തിയിട്ട് മറ്റൊരു മലയാള സിനിമയുടെ ഭാഗമാകേണ്ടതായി വന്നു. ഡെന്നിസ് തന്റെ സിനിമ ഉപേക്ഷിച്ചു പോയതിൽ നിരാശനായ മണിരത്നം തന്നെ ഡെന്നിസ് ഉപേക്ഷിച്ച ബാക്കി തിരക്കഥ എഴുതി. ആ സിനിമയാണ് അഞ്ജലി.
തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി ‘അഞ്ജലി’ മാറി. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ ഈ ചിത്രം വൈകാരികമായ പ്രമേയം കൊണ്ടും മികച്ച നിർമ്മാണശൈലി കൊണ്ടും ശ്രദ്ധേയമാണ്. 1991-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഈ ചിത്രം. എന്തായാലും ചിത്രം സൂപ്പർ ഹിറ്റായതോടെ മണിരത്നം ഡെന്നീസിനെ വിളിച്ചിട്ട് തന്റെ സിനിമ കാണാൻ പറഞ്ഞു. സിനിമ കണ്ട ഡെന്നീസിന് അത് ഇഷ്ടപ്പെട്ടെങ്കിലും വളരെ വിഷമത്തോടെ അദ്ദേഹം ഒരു കാര്യം അതിൽ നിന്ന് മനസിലാക്കി.
ചിത്രത്തിൽ കുട്ടികളെ പേടിപ്പിക്കുന്ന, ക്രിമിനൽ പശ്ചാത്തലമുള്ള വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച വില്ലന്റെ പേര്- ഡെന്നീസ് ജോസഫ്. തന്നെ ചതിച്ച എഴുത്തുകാരനോട് മണിരത്നത്തിന്റെ ഒരു കൊച്ച് പ്രതികാരം..













Discussion about this post