കൊച്ചി; ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടയ്ക്ക് ചെക്‌പോസ്റ്റുകളിൽ എൻ്ട്രിഫീസ് ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടോതിയിൽ ഹർജി. മുട്ടയൊന്നിന് രണ്ടുപൈസ നിരക്കിൽ ഫീസ് ഏർപ്പെടുത്തി മൃഗസംരക്ഷണവകുപ്പാണ് ഉത്തരവിറക്കിയിരുന്നത്. ഈ കഴിഞ്ഞ ജൂലൈ 31 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിയിൽ ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് സെപ്തംബർ 26ന് വാദം കേൾക്കും. ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മുട്ടവിപണന ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശി അബ്ദുൾ റഹിമാനടക്കമുള്ളവരാണ് ഹർജിക്കാർ. കാർഷിക ഉത്പന്നവും ആവശ്യവസ്തുവുമായ മുട്ട,പഴം,പച്ചക്കറികൾ തുടങ്ങിയവയ്ക്ക് ജിഎസ്ടി നിയമത്തിൽ നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post