ഡെറാഡൂൺ: ഹരിദ്വാറിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മസിജിന്റെ ഭാഗങ്ങൾ പൊളിച്ച് നീക്കി സംസ്ഥാന സർക്കാർ. ലക്‌സർ താലൂക്കിലെ മസ്ജിദിന് നേരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഭൂമി കയ്യേറ്റത്തിനെതിരെ വരും നാളുകളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മസ്ജിദ് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. പുതിയ നിർമ്മാണം കയ്യേറ്റ ഭൂമിയിൽ ആണെന്ന് വ്യക്തമായതിന് പിന്നാലെ ഹിന്ദു സംഘടനയായ ഹിന്ദു ജാഗ്രൻ മഞ്ച് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് സർക്കാർ നടപടിയെടുത്തത്. പ്രതിഷേധത്തിന് പിന്നാലെ അധികൃതർ നടത്തിയ പരിശോധനയിൽ മസ്ജിദ് നിലനിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് വ്യക്തമായി. തുടർന്ന് പൊളിച്ച് നീക്കാൻ ഉത്തരവിടുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ നിർമ്മാണം തുടരുകയായിരുന്നു. റെയിൽവേ ഭൂമി കയ്യേറികൊണ്ടായിരുന്നു നിർമ്മാണം എന്നാണ് റിപ്പോർട്ട്.
Discussion about this post