റോം: വിക്ടോറിയ രാഞ്ജിയുടെ ആഡംബര വില്ല വിൽപ്പനയ്ക്ക്. ഫ്‌ളോറൻസിലുള്ള രാജ്ഞിയുടെ വില്ലയാണ് റിയൽ എസ്റ്റേറ്റ് ഏജൻസി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആർക്ക് വേണമെങ്കിലും ഈ ആഡംബര വില്ല വിലകൊടുത്ത് സ്വന്തമാക്കാം.
റിയൽ എസ്‌റ്റേറ്റ് ഏജൻസിയായ ഡ്രീമറാണ് വില്ല വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. വില്ലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പരസ്യത്തിൽ റിയൽ എസ്റ്റേറ്റ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. പുരാതന ഇറ്റാലിയൻ വാസ്തുവിദ്യയുടെ സവിശേഷതകളുറങ്ങുന്ന വില്ലയ്ക്ക് 55 മില്യൺ ഡോളർ അഥവാ 4,612,561,470 രൂപയാണ് വില.
43,000 ചതുരശ്ര അടിയാണ് വില്ലയ്ക്കുള്ളത്.ഇതിന് ചുറ്റുമായി 22 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ പൂന്തോട്ടവും ഉണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യപാർക്കായിട്ടാണ് ഈ പൂന്തോട്ടം അറിയപ്പെടുന്നത്. 14ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച വില്ലയാണെങ്കിലും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഈ വില്ലയിൽ ഉണ്ട്. ടെന്നിസ് കോർട്ട്, സ്വിമ്മിംഗ് പൂൾ, പൂന്തോട്ടം എന്നിവയാണ് ഈ വില്ലയിലെ പ്രധാന ആകർഷണം. ഹെലിപാഡും വില്ലയിൽ ഉണ്ട്.
1893 ലാണ് വിക്ടോറിയ രാഞ്ജി ഈ വില്ലയിൽ താമസമാക്കിയത്. ഒരു വർഷക്കാലം ഇവിടെയുണ്ടായിരുന്നു. 23 കിടപ്പു മുറികളാണ് ഈ വില്ലയിൽ ഉള്ളത്. 19 ബാത്ത്‌റൂമുകളും വില്ലയിൽ ഉണ്ട്. നിരവധി വിഖ്യാത കൃതികളിൽ ഈ വില്ല പരാമർശിക്കപ്പെടുന്നുണ്ട്.
Discussion about this post