ചെന്നൈ: ജോലി സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ യുവാവ് ജീവനൊടുക്കി. വ്യാഴാഴ്‌ച രാത്രി ചെന്നൈയിലെ ഓൾഡ് മഹാബലിപുരം റോഡിൽ ആണ് സംഭവം. തേനി സ്വദേശിയായ കാർത്തികേയൻ (38) ആണ് മരിച്ചത്.
സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ കാർത്തികേയൻ ജോലി സമ്മര്‍ദ്ദം കാരണമുള്ള വിഷാദം മൂലം വൈദ്യുതി കമ്പി ഉപയോഗിച്ച് സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് പോയ ഭാര്യ വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോഴാണ് കമ്പികളിൽ ചുറ്റി അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടതെന്ന് പോലീസ് പറഞ്ഞു. പല്ലാവരത്തെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ആയിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷമായി ഈ സ്ഥാപനത്തിൽ ഇയാള്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.
ഭാര്യ കെ ജയറാണിക്കും 10ഉം 8ഉം വയസ്സുള്ള രണ്ട് മക്കൾക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ജോലി സമ്മർദം മൂലം വിഷാദരോഗം ബാധിച്ച് കഴിഞ്ഞ രണ്ട് മാസമായി മേടവാക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ജയറാണി സ്വാശ്രയസംഘത്തിലെ സുഹൃത്തുക്കളോടൊപ്പം തിരുനള്ളാരു ക്ഷേത്രത്തിലേക്ക് ജയറാണി പോയി.
കാർത്തികേയനെ വീട്ടിൽ ആക്കി ആയിരുന്നു അവര്‍ പോയത്. രാത്രി തിരിച്ചെത്തിയപ്പോഴാണ് വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടത്. ആവർത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, അവര്‍ മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന അപ്പോഴാണ് യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
അടിവസ്ത്രം മാത്രം ധരിച്ച് ഹാളിലെ ഒരു സ്വിച്ച് ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഒരു വൈദ്യുതി കേബിൾ ഉപയോഗിച്ച് ശരീരം മുഴുവൻ പൊതിഞ്ഞിരുന്നു. ഉടനെ ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
Discussion about this post