കണ്ടുപിടുത്തങ്ങൾ എന്നും മനുഷ്യന് ലഹരിയാണ്. ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതും പ്രപഞ്ചരഹസ്യങ്ങൾ അറിയുന്നതും മനുഷ്യകുലത്തിനെ മത്ത് പിടിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങൾ ഭൂരിഭാഗവും മനുഷ്യന് ഉപകാരപ്രദമാകുകയും അവന്റെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. മറ്റ് ചിലത് ദോഷകരമായി എല്ലാവരെയും ഹനിക്കുന്നു. പല ഉപകരണങ്ങളും മനുഷ്യന്റേ ജോലി എളുപ്പമാക്കാനും ഓരോ പ്രവൃത്തിയും കൂടുതൽ കാര്യക്ഷമമായി ചെയ്യാനും ചിലത് ഏറെ കാലം ഗവേഷണം നടത്തി ആലോചിച്ച് കണ്ടുപിടിക്കുന്നു. ചിലയാവട്ടെ അബദ്ധം മൂലം സംഭവിക്കുന്നു. എന്തൊക്കെയായലും പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഓരോ കണ്ടുപിടുത്തവും നടക്കുന്നത്. എന്നാൽ ആർക്കുവേണ്ടിയാണോ കണ്ടുപിടുത്തം നടത്തിയത് അവരല്ലാതെ മറ്റൊരു കൂട്ടർ ഉപയോഗിക്കുന്ന അനേകം സാധനങ്ങൾ ഉണ്ട്. പുരുഷന്മാരെ ഉദ്ദേശിച്ച് കണ്ടുപിടിച്ചതും എന്നാലിന്ന് വ്യാപകമായി സ്ത്രീകൾ ഉപയോഗിക്കുന്നതുമായ ചില സാധനങ്ങൾ പരിചയപ്പെട്ടാലോ?
ഹൈ ഹീൽസ്
ഹൈ ഹീൽസ്, സാധാരണയായി സ്ത്രീത്വവും ഗ്ലാമറുമായി ബന്ധപ്പെട്ടിരിക്കുന്നു, യഥാർത്ഥത്തിൽ ഇവ ഉണ്ടാക്കിയതേ പുരുഷന് വേണ്ടിയാണ്, പത്താം നൂറ്റാണ്ടിൽ പേർഷ്യൻ പട്ടാളക്കാർക്കായാണ് ഹൈ ഹീൽ ചെരിപ്പുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. കുതിരപ്പുറത്ത് എളുപ്പം കയറുന്നതിന് വേണ്ടിയാണ് ഹൈഹീൽ ചെരിപ്പുകളും ഷൂസുകളും അന്ന് നിർമ്മിക്കപ്പെട്ടത്. ഇത് പതിയെ യൂറോപ്പിലും എത്തി. അവിടെ പുരുഷ പ്രഭുക്കന്മാർ അവരെ പദവിയുടെയും അധികാരത്തിന്റെയും പ്രതീകങ്ങളായി ഹൈഹീലുകളെ സ്വീകരിച്ചു. എന്നിരുന്നാലും, ഫാഷൻ ട്രെൻഡുകൾ മാറിയപ്പോൾ, സ്ത്രീകൾ ഹൈഹീൽ ധരിക്കാൻ തുടങ്ങി. ഒടുവിൽ സ്ത്രീത്വത്തിന്റെ പര്യായമായി മാറി. ഇത് പതിനെട്ടാം നൂറ്റാണ്ടിൽ പുരുഷന്മാർ ഹൈഹീൽ ഉപക്ഷിക്കാൻ പ്രേരിപ്പിച്ചു
കൺമഷി
ലോകത്ത് ആദ്യമായി കൺമഷി ഉപയോഗിച്ചത്.ഈജിപ്തിലെ പുരുഷൻമാരാണ്. കണ്ണുകൾ കൂടുതൽ മനോഹരമാക്കാനും, മറ്റുള്ളവരിൽനിന്ന് വേറിട്ട് നിൽക്കുന്നതിനും വേണ്ടിയാണ് പുരുഷൻമാർ ഇത് ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ഇന്ന് ലോകത്തിന്റെ എല്ലാകോണിലുമുള്ള സ്ത്രീകൾ കൺമഷി ഉപയോഗിക്കുന്നു. പുരുഷന്മാർ തുലോം കുറവാണ്.
ഹാൻഡ് ബാഗ്
നൂറ്റാണ്ടുകൾക്കുമുമ്പ് ആളുകൾ കൊണ്ടുനടന്ന അയഞ്ഞ, ചെറിയ ബാഗുകൾ അല്ലെങ്കിൽ സഞ്ചികളിൽ നിന്നാണ് ഹാൻഡ്ബാഗ് ഉത്ഭവിച്ചത്. അക്കാലത്ത് വസ്ത്രങ്ങൾക്ക് പോക്കറ്റുകൾ ഇല്ലായിരുന്നു, ആളുകൾ അവരുടെ പണവും അവരുടെ പക്കൽ ഉള്ളവയും സുരക്ഷിതമായി സൂക്ഷിക്കാൻ പൗച്ചുകൾ സൃഷ്ടിച്ചു. പുരുഷന്മാർ അരയിൽ ധരിക്കുന്ന ബെൽറ്റിൽ പലപ്പോഴും പൗച്ചുകൾ ഘടിപ്പിച്ചിരുന്നു.16-ആം നൂറ്റാണ്ടിൽ, പതിയെ സ്ത്രീകളും ചെറിയ സഞ്ചികൾ കൈയ്യിൽ കരുതാൻ ആരംഭിച്ചു. 18-ആം നൂറ്റാണ്ടിൽ സ്ത്രീകൾ ഹാൻഡ് ബഗ് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ പുരുഷന്മാർ ഇത് ഉപേക്ഷിച്ചു.
സാനിറ്ററി നാപ്കിൻ
ഒന്നാം ലോക മഹായുദ്ധകാലത്ത്, പരിക്കേൽക്കുന്ന സൈനികരുടെ മുറിവുകൾ വെച്ചു കെട്ടാൻവേണ്ടി സെല്ലുകോട്ടൺ എന്നതരം പാഡ് ഉപയോഗിച്ചു തുടങ്ങി. പിൽക്കാലത്താണ് ഇത് സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഉപയോഗിക്കാമെന്ന ചിന്തവരുന്നതും വാണിജ്യാടിസ്ഥാനത്തിൽ സാനിട്ടറി നാപ്കിനുകൾ ഉൽപാദിപ്പിക്കാനും വിപണനം ചെയ്യപ്പെടാനും തുടങ്ങിയത്. സെല്ലുക്കോട്ടണ് എന്ന് വിളിക്കപ്പെടുന്ന, സാധാരണപരുത്തിയേക്കാൾ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്ന പഞ്ഞികളാണ് ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്നത്. പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്ന വനിതാ നഴ്‌സുമാരാണ് ആർത്തസമയത്ത് ഇത് ഉപയോഗിക്കാമെന്ന് മനസിലാക്കുന്നത്.
സ്‌റ്റോക്കിംഗ്‌സ് ,ലെഗ്ഗിൻസ്
ഇന്ന് സ്ത്രീകളുടെ കുത്തകയായ സ്റ്റോക്കിങ്‌സ് പുരുഷന്മാർക്ക് വേണ്ടി നിർമ്മിച്ചവയായിരുന്നു. ഒൻപതാം നൂറ്റാണ്ട് മുതൽ അവർ ഇത് ഉപയോഗിച്ച് വരുന്നു. 16 ാം നൂറ്റുകളുടെ തുടക്കത്തിലാണ് സ്ത്രീകൾ ഇവ ഉപയോഗിച്ച് വരുന്നത്.
പിങ്ക് നിറവും നീല നിറവും
ആദ്യകാലത്ത് എല്ലാ കുഞ്ഞുങ്ങളെയും വെളുത്ത വസ്ത്രങ്ങളായിരുന്നു ധരിപ്പിച്ചിരുന്നത്. 1900 കളിൽ നിറമുള്ള കുഞ്ഞുവസ്ത്രങ്ങൾ എത്തിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധസമയത്തെല്ലാം ആൺകുട്ടികൾ പിങ്കും പെൺകുട്ടികൾ നീലയും ആണ് ധരിച്ചിരുന്നത്. നീല മനോഹരവും ലളിതവുമായതിനാൽ പെൺകുഞ്ഞുങ്ങളും പിങ്ക് കുറച്ചുകൂടി ഇരുണ്ട നിറമായതിനാൽ ആൺകുട്ടികളും ധരിച്ചുവന്നു. 1960 കളിൽ 1960 കളിൽ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നവർ തങ്ങളുടെ പെൺമക്കളെ പിങ്ക് നിറത്തിൽ അണിയിക്കാൻ തുടങ്ങി. ആൺകുട്ടികൾ അക്കാലത്ത് പിങ്കിൽ നിന്ന് നീലയിലേക്കും മാറി.
മേക്കപ്പ്
നൂറ്റാണ്ടുകൾക്ക് മുൻപ് ധനികരായ പുരുഷന്മാർക്ക് വേണ്ടിയായിരുന്നു മേക്ക്അപ്പ് കണ്ടുപിടിച്ചത്. ഇന്ന് സ്ത്രീകൾ കൂടുതലും അത് കയ്യടക്കി വച്ചിരിക്കുന്നു.
ക്രോപ് ടോപ്പ്
പണ്ട് കാലത്ത് ഫുട്‌ബോൾ കളിക്കുന്ന പുരുഷന്മാർക്കായാണ് ക്രോപ്പ് ടോപ്പുകൾ കണ്ടുപിടിച്ചത്. എന്നാലിന്ന് പെൺകുട്ടികളുടെ വാർഡോബിലെ പ്രധാന സാധനമാണ് ക്രോപ് ടോപ്പ്.













Discussion about this post