തിരുവനന്തപുരം; മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അൻവറിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലമ്പൂർ എംഎൽഎയുടെ പ്രതികരണം.തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയ്ക്ക് തന്നോടുള്ള മനോഭാവം മാറുമെന്നും പിവി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസുകാരുടെ മനോവീര്യം തകർക്കുന്ന ഒരു തീരുമാനവും ഉണ്ടാവില്ലെന്നാണ്. അങ്ങനെ തന്നെയാണ് വേണ്ടതെന്നും അതിലൊരു തർക്കവുമില്ലെന്നും അൻവർ പറയുന്നു. മനോവീര്യം തകരുന്നത് നാലോ അഞ്ചോ ശതമാനത്തിന്റെ മാത്രമാണ്. ബാക്കിയുള്ളവരുടെ മനോവീര്യം വലിയ തലത്തിൽ ഉയർന്നിരിക്കുന്നുവെന്ന് പിവി അൻവർ കൂട്ടിച്ചേർത്തു.
ഫോൺ ചോർത്തൽ പുറത്തുവിട്ടത് നിവൃത്തി ഇല്ലാതെയാണെന്നും എസ്പി കാല് പിടിച്ച് കരയുന്നതാണ് ഓഡിയോ എന്നും മുഴുവൻ ഭാഗവും പുറത്ത് വിട്ടാൽ പോലീസ് ഉദ്യോഗസ്ഥരുടെ നില കൂടുതൽ വഷളാകുമെന്നും പിവി അൻവർ പറയുന്നു. കുറ്റവാളികളെ മഹത്വവൽക്കരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അൻവർ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻവർ വ്യക്തമാക്കി. പോലീസ് കൊടുത്ത ഒരു റിപ്പോർട്ടിനെ വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഇതെല്ലാം പറയുന്നതെന്ന് പിവി അൻവർ വ്യക്തമാക്കി.
എന്ത് മാത്രം കാര്യത്തിനാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഈ കാര്യങ്ങളിൽ ഒന്നുകൂടി,വ്യക്തിപരമായി പഠിക്കണമെന്ന് പിവി അൻവർ കൂട്ടിച്ചേർത്തു.
Discussion about this post