ന്യൂഡൽഹി: അമിത ജോലിഭാരം കാരണം ഏർണെസ്റ്റ് ആൻഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് അണ്ണാ സെബാസ്റ്റ്യൻ മരണപ്പെട്ട സംഭവത്തിൽ സ്വമേധേയാ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
പുറത്തു വരുന്ന റിപോർട്ടുകൾ ശരിയാണെങ്കിൽ യുവാക്കൾ നേരിടുന്നത് ഗുരുതരമായ പ്രശ്നനങ്ങളാണ്. അപ്രായോഗികമായ ടാർഗെറ്റുകളും, സമയ നിബന്ധനകളും ആണ് അവർക്ക് നേരിടേണ്ടി വരുന്നത്. ഇത് ഗുരുതരമായ മാനസിക സമ്മർദ്ദം, ഉറക്ക കുറവ്, ഉത്കണ്ഠ എന്നിവക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള തൊഴിൽ അന്തരീക്ഷങ്ങൾ അവരുടെ മനുഷ്യാവകാശത്തിന് മേൽ ഉള്ള ഗുരുതരമായ ലംഘനമാണ്, കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
“ഓരോ തൊഴിലുടമയുടെയും പ്രധാന കടമയാണ് തങ്ങളുടെ ജീവനക്കാർക്ക് സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നത് . അവരോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവരോടും മാന്യതയോടും നീതിയോടും കൂടി പെരുമാറുന്നുവെന്ന് അവർ ഉറപ്പാക്കണം, കമ്മീഷൻ വ്യക്തമാക്കി.
അന്വേഷണത്തിന് ശേഷം വെളിപ്പെടുത്തുന്ന വസ്തുതകളിൽ നടപടിയെടുക്കുമെന്ന് കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് എൻഎച്ച്ആർസിയുടെ പ്രസ്താവന.
Discussion about this post