കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി വേട്ട. റെയിൽവെ സ്റ്റേഷന് സമീപം എം ഡി എം എ വിൽക്കാൻ ശ്രമിക്കുകയായിരുന്ന യുവാക്കളെയാണ് കോഴിക്കോട് നാർക്കോട്ടിക് സംഘം പിടികൂടിയത്.
481 ഗ്രാം എം.ഡി.എം.എയുമായി നരിക്കുനി കണ്ടോത്ത്പാറ സ്വദേശി മനയിൽ തൊടുകയിൽ മുഹമദ് ഷഹ്വാൻ, പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് പി. എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺ അസി. കമ്മിഷണർ ടി.കെ. അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ് ഇവർ. ബസ്സിലെ ജോലി നിർത്തി ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു








