തൃശൂർ: തൃശൂർ പൂരം കലക്കിയത് ആരാണെന്ന കാര്യത്തിൽ മുൻ എം എൽ എ സുനിൽ കുമാറിന്റെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ അദ്ദേഹം പാർട്ടിയോട് പറഞ്ഞ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. സുനിൽ കുമാർ മാന്യനാണെന്നും എന്നാൽ, തൃശൂരിൽ തോറ്റതിന്റെ ജാള്യത അദ്ദേഹത്തിന് ഇതുവരെ പോയിട്ടില്ലെന്നും എ നാഗേഷ് പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ എ നാഗേഷ് രംഗത്ത് വന്നത്.
തൃശ്ശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് വി.എസ്. സുനില്‍ കുമാറിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ എ നാഗേഷ് രംഗത്ത് വന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും വരെ ത്യശൂർ ലോക്സഭാ മണ്ഡലത്തിന് രണ്ട് എം പി മാരെ ആണല്ലോ മാധ്യമങ്ങൾ അവരോധിച്ചിരുന്നത്…
ഒന്നാമതായി പ്രതാപൻ ….രണ്ടാമതായി സുനിൽ കുമാർ !!
സ്വപ്നലോകത്തെ ആ ബാലഭാസ്കരന്മാരെ ജനം തോൽപ്പിച്ചു എന്നതാണ് സത്യം …
തൃശൂരിലെ മതേതര ജനത തെരഞ്ഞെടുത്തത്ത് അവർ വിശ്വസിച്ചത് ശ്രീ സുരേഷ് ഗോപി എന്ന ജനനായകനെ ആയിരുന്നു !!
പരാജയം ചിലർക്ക് മാനസികമായി സമ്മർദ്ദങ്ങളുണ്ടാക്കും …
അതായത് ചിലർ ‘ചെവിയിൽ ചെമ്പരത്തിപ്പൂവ് വെച്ച് ‘ പ്രതാപനാകും…
മറ്റുചിലർക്ക് ചെവിയ്ക്കരികിൽ പടക്കം പൊട്ടിയ പോലെ സ്ഥലകാല ബോധം നഷ്ടപ്പെടും …അവർ പിച്ചും പേയും പറയും .
സുനിൽകുമാർ മാന്യനാണ് …പക്ഷെ ഇപ്പോഴും തൃശൂരിലെ തോൽവി അദേഹത്തിനു ഉൾക്കൊള്ളുവാൻ ആയിട്ടില്ല …
പൂരം കലക്കിയത് കാനം വിരുദ്ധ ഗ്രൂപ്പുകാരനായ സുനിലിനെ തോൽപ്പിക്കുവാൻ കാനം ഗ്രൂപ്പിലെ തൃശൂർ ഭരിക്കാൻ ഏൽപ്പിച്ചിട്ടുള്ള മന്ത്രിയാണെന്നോ … പിണറായിയുടെ പൊന്നോമനയായ സുനിലിനെ എതിർ ഗ്രൂപ്പുകാർ തോൽപ്പിച്ചതോ ആകാം എന്നതല്ലേ സ്വാഭാവിക ന്യായം ?
പിന്നെ സുരേഷ് ഗോപി … സേവാഭാരതി ആംബുലൻസിൽ വന്നതെന്തിനാ… പോലീസ് പൂരം കലക്കിയതെന്തിനാ ? എന്നൊക്കെ ചോദിക്കേണ്ടത് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സുനിൽ കുമാറിന്റെ സ്വന്തം പിണറായി വിജയേട്ടനോടല്ലെ ?
ഇനി അതല്ലാതെ കണ്ടമാനം തെളിവുകൾ കയ്യിലുണ്ടെങ്കിൽ ധൈര്യമായി ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പാർട്ടി വഴി സർക്കാരിനോട് ആവശ്യപ്പെടണം സാർ
Discussion about this post