ഇടുക്കി; ഫുട്‌ബോൾ കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ വടിവാൾവീശി രംഗം വഷളാക്കി മുസ്ലീംലീഗ് നേതാവിന്റെ മകൻ. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലീംലീഗ് നേതാവ് പിഎം അമീർ അലിയുടെ മകനാണ് ഹാരിസ്. വടിവാളുമായി കുട്ടികൾക്ക് നേരെ ഭീഷണി മുഴക്കിയത്.
ഫുട്‌ബോൾ മത്സരത്തിൽ ഹാരിസിന്റെ മകനുമുണ്ടായിരുന്നു. എന്നാൽ മത്സരത്തിനിടെ ഹാരിസിന്റെ മകന് ചുവപ്പ് കാർഡ് കിട്ടി. ഇതേ തുടർന്നുള്ള തർക്കമാണ് വടിവാൾ വീശുന്നതിലേക്ക് നയിച്ചത്. ചുവപ്പ് കാർഡ് നൽകിയതിനെ ചോദ്യം ചെയ്യാനായി മൈതാനത്ത് എത്തിയ ഹാരിസ് കുട്ടികൾക്ക് നേരെ വടിവാൾ വീശുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികൾ ആരോപിച്ചു.
Discussion about this post