ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവെടുക്കാനെന്ന് തമാശക്ക് ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടില്ലേ. സംഘർഷഭരിതമായ അല്ലെങ്കിൽ അത്യധികം അധ്വാനം ചെലവഴിക്കുന്ന ഇടത്ത് നിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. വിവി ആവശ്യങ്ങൾക്കായി ജോലിക്കാർ ലീവെടുക്കുന്നു. വിവാഹ ആവശ്യത്തിന്, വയ്യാതായാൽ, മറ്റ് ആഘോഷങ്ങൾക്ക് എല്ലാത്തിനും അവധി വേണം ആളുകൾക്ക് എന്നാൽ മാസത്തിൽ നാലോ അഞ്ചോ ലീവേ ഉണ്ടാവൂ. എന്നാൽ വ്യത്യസ്തമായി ജീവനക്കാരുടെ മനസറിഞ്ഞ് പുത്തൻ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ കമ്പനി.
ആൽഫാന്യൂമറോ എന്ന കമ്പനിയുടെ സ്ഥാപകനായ അഭിജിത്ത് ചക്രവർത്തിയാണ് ‘ബർത്ത്ഡേ പ്ലസ് വൺ’ എന്ന അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ കയ്യടിയാണ് സോഷ്യൽമീഡിയയിൽ ഉണ്ടായിരിക്കുന്നത്. ബർത്ത്ഡേ പ്ലസ് വൺ പ്രകാരം കമ്പനിയിലെ എല്ലാ ജീവനക്കാർക്കും പ്രതിവർഷം രണ്ട് ജന്മദിന അവധി ലഭിക്കും. ഒരു അവധി സ്വന്തം ജന്മദിനം ആഘോഷിക്കാനുള്ളതാണെങ്കിൽ മറ്റൊന്ന് പ്രിയപ്പെട്ടവരുടെ ജന്മദിനം കൊണ്ടാടുന്നതിനുള്ളതാണ്.
തൻറെ കരിയറിൻറെ തുടക്കത്തിൽ തനിക്ക് ജന്മദിന അവധി ലഭിക്കാതിരുന്നത് ഓർത്ത അഭിജിത്ത്, ഒരു ജീവനക്കാരനെ കുറ്റബോധമില്ലാതെ ആഘോഷിക്കാൻ അനുവദിക്കണമെന്നും തൻറെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അഭിപ്രായപ്പെട്ടു. ‘എൻറെ ആദ്യകാല ജോലികളിലൊന്നിൽ, എൻറെ ബോസ് ഒരിക്കൽ എന്നോട് ചോദിച്ചു, നിങ്ങൾക്ക് എന്തിനാണ് അവധി വേണ്ടത്? ഞാൻ പറഞ്ഞു, ഇന്ന് എൻറെ ജന്മദിനമാണ്. ഒരു കുറ്റകൃത്യം നടന്നത് പോലെ അദ്ദേഹം എന്നെ വിചിത്രമായി നോക്കിയെന്ന് അദ്ദേഹം പറയുന്നു.
Discussion about this post