കൊച്ചി : പണം നൽകാതെ മദ്യക്കുപ്പിയുമായി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ. ക്യാമ്പിലെ പോലീസ് ഡ്രൈവർ കെ.കെ. ഗോപിയാണ് പിടിയിലായത്.
പട്ടിമറ്റം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. ഞായറാഴ്ച രാവിലെ ബെവ്‌കോയിലെത്തിയ ഗോപി മദ്യം വാങ്ങിയ ശേഷം ജീവനക്കാരുമായി തർക്കിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ ഇയാൾ പണം നൽകാതെ മദ്യക്കുപ്പിയുമായി കടക്കാൻ ശ്രമിച്ചു. ഇതിനിടെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ വാതിലും തകർത്തു.
ഗോപി വനിതാ ജീവനക്കാരിയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇയാൾ വനിതാ ജീനവക്കാർ ഉൾപ്പെടെ ചേർന്ന് ബലംപ്രയോഗിച്ചാണ് തടഞ്ഞുവെച്ചത്. ഗോപി മദ്യവുമായി കടക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ബെവ്‌കോ ജീവനക്കാരുടെ പരാതിയിൽ കുന്നത്തുനാട് പോലീസാണ് കേസെടുത്തത്. ഗോപിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Discussion about this post