കൊൽക്കത്ത : ആർ ജി കാർ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ എംഎൽഎ നിർമൽ ഘോഷിനെ ചോദ്യം ചെയ്ത് സിബിഐ. രാവിലെയോടെയാണ് സാൾട്ട് ലേക്കിലെ സിബിഐയുടെ സിജിഒ കോംപ്ലക്‌സ് ഓഫീസിൽ നിർമൽ ഘോഷ് എത്തിയത്. ടിഎംസിയുടെ പാനിഹട്ടി എംഎൽഎയാണ് നിർമൽ ഘോഷ് .
കൊല്ലപ്പെട്ട ഡോക്ടറുടെ അന്തിമ ചടങ്ങുകൾ ധിറുതിപിടിച്ച് നടത്താൻ നിർമൽ ഘോഷ് ശ്രമിച്ചതായി സിബി ഐ ആരോപിച്ചു.വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗസ്റ്റ് 9നാണ് കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ആശുപത്രി മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്.മുഖ്യ പ്രതി സഞ്ജയ് റോയാണ്.
Discussion about this post