ബംഗളൂരൂ: ഷിരൂരിൽ കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബാണ് പശുവിന്റെ എല്ലാണ് എന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയത്. ഗംഗാവലി പുഴയോരത്ത് നിന്നാണ് അസ്ഥി കണ്ടെത്തിയത്.
വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഡിഎൻഎ പരിശോധനയിലാണ് അസ്ഥി മനുഷ്യന്റേത് അല്ല എന്ന് തെളിഞ്ഞത്. മനുഷ്യന്റെ കൈയിലെ എല്ല് എന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. അസ്ഥി മനുഷ്യന്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കളക്ടർ വ്യക്തമാക്കി.
ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് ലോറിയുടെ ഭാഗം കൂടി കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. അതേസമയം ഇത് അർജുൻ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആർസി ഓണർ മുബീൻ പറഞ്ഞു.
Discussion about this post