കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് നടി നിഖില വിമൽ. പുതിയ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള നിഖിലയുൾപ്പെടെയുള്ള താരങ്ങളുടെ അഭിമുഖത്തിൽ അവതാരകനനോട് അഭിനേതാക്കൾ മോശമായി പെരുമാറി എന്ന് പറഞ്ഞാണ് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നത്. എന്നാൽ ഇപ്പോഴിതാ നിഖിലയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകൾ പങ്കുവച്ചു കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്. അഭിപ്രായങ്ങൾ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്‌നമാണ് നിഖിലയോടുള്ള എതിർപ്പിന് കാരണം എന്നാണ് ഐശ്വര്യയുടെ വാക്കുകൾ.
അനുവദിക്കപ്പെട്ടിട്ടുള്ള സ്മാർട്ട്‌നെസിന്റെ ഉള്ളിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമേ സമൂഹത്തിന് അംഗീകരിക്കാൻ കഴിയൂ. അത് തെളിയിച്ച് തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റർടെയ്‌നിംഗ് ആണ്, സ്മാർട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നൽകുന്നുണ്ട്”- എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.
Discussion about this post