സെനഗൽ: തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങളാണ് ബോട്ടിൽ കണ്ടെത്തിയത്. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് മരം കൊണ്ട് നിർമ്മിച്ച ബോട്ട് കണ്ടെത്തിയത്. തിങ്കളാഴ്ച തുറമുഖത്തേക്ക് നാവിക സേനയാണ്
കെട്ടിവലിച്ച് കൊണ്ടുവന്നത്.
മൃതദേഹങ്ങൾ ജീർണിച്ച് തുടങ്ങിയ അവസ്ഥയിൽ ആണെന്നും അതിനാല്‍ തന്നെ തിരിച്ചറിയൽ അടക്കമുള്ള പ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. മൃതദേഹങ്ങളിൽ നിന്ന് ആളെ തിരിച്ചറിയാനുള്ള സാമ്പിളുകള്‍ ലഭിക്കുമോ എന്നതിനെ കുറിച്ച് അധികൃതർ പരിശോധന നടത്തുകയാണ്.
Discussion about this post