കൊളംബോ; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ‘സാൻഡ് വിച്ച്’ ആകാനില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. വിദേശകാര്യനയത്തിൽ ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആദ്യ ഇടത് സർക്കാരാണ് അധികാരത്തിലേറിയിരിക്കുന്നത്. മാർകിസ്റ്റ് ലെനനിസ്റ്റ് കക്ഷിയായ നാഷണൽ പിപ്പിൾസ് പവർ നേതാവായ അനുര കുമാര ദിസനായകെ ചൈനീസ് അനുകൂലനായാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. പ്രസിഡന്റായ ശേഷമുള്ള നയമാറ്റം എങ്ങനെയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയലോകം. സമ്പദ്വ്യവസ്ഥപാടെ തകർന്ന് സമയത്ത് ഇന്ത്യ നൽകിയ സഹായങ്ങൾ മറന്നുള്ള മുന്നോട്ട് പോക്ക് ശ്രീലങ്കയ്ക്ക് സാധ്യമല്ലാത്തതിനാൽ ഇന്ത്യയ്‌ക്കൊപ്പമെന്ന നിലപാടായിരിക്കും പുതിയ സർക്കാരും കൈക്കൊള്ളുകയെന്നാണ് വിവരം.
തന്റെ ഭരണകാലത്ത് അത്രയും ആഗോള ശത്രുതയിൽ വലിച്ചിഴയ്ക്കപ്പെടുന്നതിൽനിന്നു ശ്രീലങ്ക മാറിനിൽക്കുമെന്നു വ്യക്തമാക്കിയ പ്രസിഡന്റ് ഏതെങ്കിലും ശക്തമായ രാജ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം ഇന്ത്യയും ചൈനയുമായും ശ്രീലങ്കൻ സർക്കാരിന്റെ അടുപ്പം ഒരുപോലെയായിരിക്കുമെന്നും വ്യക്തമാക്കി. ഒരു ഭൂരാഷ്ട്ര കലഹത്തിലും ഞങ്ങൾ ഇടപെടില്ല. ഒരു രാജ്യത്തോടും സഖ്യമാകില്ല. ‘സാൻഡ്വിച്’ ആകാൻ താൽപര്യമില്ല, പ്രത്യേകിച്ചും ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ. ഇരു രാജ്യങ്ങളും മൂല്യമേറിയ സുഹൃത്തുക്കളാണ്. എപിപി സർക്കാർ പ്രതീക്ഷിക്കുന്നത് ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധമാണ്. യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.ആദ്യഘട്ട വോട്ടെണ്ണലിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തിൽ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനവും നേടി. സ്വതന്ത്രനായി മത്സരിച്ച പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. അതോടെ, റനിൽ പുറത്തായി. തുടർന്നാണ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെണ്ണൽ നടന്നത്.
Discussion about this post