ടോക്കിയ : ജപ്പാനിൽ 5.6 തീവ്രതയിൽ ഭൂചലനം. ഇസു ദ്വീപ് ശ്യംഖലയിലാണ് ഭൂചനം ഉണ്ടായത്. ഇതിന് പിന്നാലെ ഹച്ചിജോജിമയിൽ ശക്തികുറഞ്ഞ സുനാമിത്തിരകൾ ഉണ്ടായതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഭൂകമ്പം നടന്ന് 40 മിനിറ്റിനു ശേഷമാണ് 50 സെന്റിമീറ്റർ (1.6അടി ) സുനാമിത്തിരകൾ ഉണ്ടായത്.
കൂടാതെ മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ ,മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളിലും ചെറിയ സുനാമികൾ ഉണ്ടായതായും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും അധികൃതർ പറഞ്ഞു. ഇസി ഒഗസവാര ദ്വീപുകളിൽ ഏകദേശം 1 മീറ്റർ ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ ജപ്പാനിലെ സുസു, വാജിമ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും 7.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ 300-ലധികം പേർ മരിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പവും സുനാമിയും ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.
Discussion about this post