മുംബൈ; മുൻപെങ്ങും കണ്ടിട്ടില്ലാത്ത മത്സരാധിഷ്ഠിത രീതിയിൽ മുന്നോട്ട് പോവുകയാണ് രാജ്യത്തെ ടെലികോം മേഖല. സ്വകാര്യ കമ്പനികളുടെ ആധിപത്യങ്ങൾക്ക് വെല്ലുവിളിയായി ബിഎസ്എൻഎൽ മുന്നിൽ തന്നെയുണ്ട്. സാധാരണക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചാണ് കമ്പനി ജനപ്രിയമാകുന്നത്. മറ്റ് കമ്പനികളേക്കാൾ കുറഞ്ഞ തുകയിൽ കൂടുതൽ ഓഫർ എന്നതാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്ന നയം.
ഇപ്പോഴിതാ ഉപഭോക്താക്കളെ കമ്പനിയിലേക്ക് അടുപ്പിക്കാൻ തകർപ്പൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. 160 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും സൗജന്യകോളുകളുമാണ് കമ്പനി ഓഫർ ചെയ്യുന്നത്.
160 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജിന് 997 രൂപയാണ് ചെലവാകുക. ആകെ 320 ജിബി ഡാറ്റ ഈ കാലയളവിൽ ഒരു ബിഎസ്എൻഎൽ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമേ ദിവസവും 100 സൗജന്യ എസ്എംഎസുകൾ വീതവും കമ്പനി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളാണ് പാക്കേജിന്റെ മറ്റൊരു പ്രധാനആകർഷണം. ഇതിന് പുറമേ ആകർഷകമായ ഗെയിംസ്,മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജിൽ ബിഎസ്എൻഎൽ വരിക്കാർക്ക് നൽകുന്നു.
Discussion about this post